KSDLIVENEWS

Real news for everyone

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജി കെ.കെ. ബാലകൃഷ്ണന് സ്ഥലംമാറ്റം

SHARE THIS ON

കാസർകോട് റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണ‌ന് ആലപ്പുഴ ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റം. കേസിന്റെ വിധിയുമായി സ്ഥ‌ലം മാറ്റത്തിനു ബന്ധമില്ലെന്നാണ് സൂചന. 2023 ഓഗസ്‌റ്റിലാണ് കെ. കെ ബാലകൃഷ്ണൻ സർകോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജിയായി ചുമതലയേറ്റത്. നേരത്തെ ആവശ്യപ്പെട്ട പ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് വിവരം. ജില്ലാ ജഡ്ജിയും ഹൈക്കോടതി ഐടി വിഭാഗം രജിസ്ട്രാറുമായ ജി ഗോപകുമാറാണ് പകരം നിയമിതനായത്. അതേസമയം, ജഡ്ജിക്കെതിരെ പരിഹാസവുമായി മുൻ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. ഭീരുക്കളാണ് ഒളിച്ചോടുകയെന്നും മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാന്നെന്നും കെ ടി ജലീല്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!