രാത്രിയിൽ പുലർച്ച വരെ ഫോൺ വിളി : വീട്ട്കാർ അറിഞ്ഞു ഫോൺ പിടിച്ച് വാങ്ങിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തലയോലപ്പറമ്പ്: പുലർച്ചെ വരെ ഫോൺവിളിച്ചതിന് വീട്ടുകാർ ശാസിച്ചതിന്റെ പേരിൽ വീടുവിട്ടിറങ്ങിയ യുവാവിനെ വഴിയരികിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. മുളക്കുളം കൊല്ലപ്പിള്ളിൽ റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജോസിന്റെ മകൻ ലിഖിൽ ജോസാണ് (ചാക്കോ 28) മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ലിഖിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ട വീട്ടുകാർ ഫോൺ പിടിച്ചുവാങ്ങി, കിടന്നുറങ്ങാൻ പറഞ്ഞു. ഇതേതുടർന്ന് ലിഖിൽ വഴക്കിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ഇന്നലെ രാവിലെ 5 മണിയോടെ നടക്കാനിറങ്ങിയവർ പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരു സ്ഥാപനത്തിലെ ജീവനക്കാരനായ ലിഖിൽ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മാതാവ് : ലൈസ ജോസഫ്. സഹോദരിമാർ: ലിഞ്ജു ജോസഫ് , ലിനു ജോസഫ്.

