KSDLIVENEWS

Real news for everyone

എസ് വൈ എസ് പ്ലാറ്റിനം ഇയര്‍; പ്ലാറ്റ്യൂൺ അസംബ്ലി,  ചെർക്കളയിൽ സ്വാഗത സംഘം ഓഫീസ്‌ തുറന്നു

SHARE THIS ON

കാസറഗോഡ്: ഉത്തരവാദിത്ത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം ആചരിക്കുന്ന പ്ലാറ്റിനം ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 18ന്ന് ചെർക്കളയിൽ നടക്കുന്ന പ്ലാറ്റ്യൂൺ  അസംബ്ലിയുടെ  സ്വാഗത സംഘം ഓഫീസ്‌ ചെർക്കള ടൗണിൽ തുറന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഓഫീസിന്റെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന സംഗമം സ്വാഗത സംഘം ചെയർമാൻ അബൂബക്കർ ഹാജി ബേവിഞ്ചയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ്‌ അബ്ദുള്ള കുഞ്ഞി ഫൈസിഉത്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പദ്ധതി അവതരണം നടത്തി. മൊയ്തു സഅദി ചേരൂർ, അബ്ദുൽ ഖാദിർ സഅദി കൊല്ലമ്പാടി പ്രഭാഷണം നടത്തി. സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, എസ് കെ കുഞ്ഞിക്കോയ തങ്ങൾ ചൗക്കി, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ, എം പി അബ്ദുല്ല ഫൈസി, അബ്ദുൽ കരീം ദർബാർ കട്ട, ആലമ്പാടി അബ്ദുൽ ഹമീദ് മുസ്ലിയാർ, സിദ്ദീഖ് സഖാഫി ബായാർ, ഷാഫി ഹാജി ബേവിഞ്ച, കെ വി അബൂബക്കർ മൗലവി, അബ്ദുൽ ഖാദിർ ഹാജി ചേരൂർ, അലി സഖാഫി ചെട്ടുംകുഴി, മുനീർ എർമാളം, സുന്നി അബ്ദുല്ല ചെർക്കള, ഉമർ ഹാജി പന്നടുക്കം, അഷ്റഫ് കരിപ്പൊടി, അബ്ദുൽ ഖാദർ മുസ്ലിയാർ ചെർക്കള, മഹ്മൂദ് മേനങ്കോട്, നാസർ ചേരുർ, ഇല്യാസ് ബേവിഞ്ച, മഹ്മൂദ് ഹാജി ആലൂർ, ഫൈസൽ നെല്ലിക്കട്ട  തുടങ്ങിയവർ സംബന്ധിച്ചു.  ജനറൽ കൺവീനർ സി എം എ ചേരൂർ സ്വാഗതവും അഹമ്മദ് സഅദി ചെങ്കള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!