കോവിഡ്: ജില്ലയില്‍ ഡോക്ടര്‍ അടക്കം 4 പേര് കൂടി മരിച്ചു
കര്‍ണാടക ഉഡുപ്പി പടുബിദ്രി സ്വദേശിയായ ഡോ. സതീഷന് ശിശുരോഗ വിദഗ്ധനാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അടക്കം സേവനം അനുഷ്ഠിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്. അസുഖത്തെ തുടര്‍ന്ന് ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: ഡോ. നയന. മക്കള്‍: സിദ്ധാര്‍ത്ഥ്(എഞ്ചിനീയര്‍, അമേരിക്ക), സുസ്മിത (ബംഗളൂരു). മരുമകള്‍: കാവ്യ. സഹോദരങ്ങള്‍: ജനാര്‍ദ്ദന റാവു, സുരേഷ്, സുഭാഷ്, അന്‍സിയ.
അബ്ദുല്‍ ഖാദര്‍ മാര മുഹ്യുദ്ദീന്‍ സെക്രട്ടറിയാണ്. പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഷഫീഖ്, സുഹ്റ. മരുമക്കള്‍: റിയാസ് ചെങ്കള, സബീന. സഹോദരങ്ങള്‍: മൊയ്തു, അഹ്മദ്, സി.എം. സീതി മുസ്ലിയാര്, ഹമീദ് മുസ്ലിയാര്, ആയിഷ, പരേതനായ അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്. മയ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ശ്യാംഭവി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ പരിയാരത്തേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
അബ്ദുല്‍ ഖാദര്‍ അഹ്മദ് ദുബായില്‍ ബിസിനസുകാരനായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: റൈഹാന, റാഫത്ത്, റയാഷ്, റാഫിയ. മരുമകന്: ഷഹ്സിന്.