KSDLIVENEWS

Real news for everyone

കുറച്ചുകാലമായി മുരളീധരൻ പറയുന്നതൊന്നും ഞാൻ കേൾക്കാറില്ല ‘ ; മുരളി രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പളളി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണം നടത്തുന്ന കെ.മുരളീധരനെ തളളി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. കുറച്ചുകാലമായി മുരളീധരന്‍ പറയുന്നതൊന്നും താന്‍ കേള്‍ക്കാറില്ലെന്നായിരുന്നു മുല്ലപ്പളളിയുടെ പരിഹാസം. ജോസ് കെ മാണി മുന്നണി വിട്ടതില്‍ കെ മുരളീധരന്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്നും മുല്ലപ്പളളി പറഞ്ഞു.

കേരള കോണ്‍ഗ്രസ് വിഷയത്തില്‍ പാര്‍ട്ടിയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. സൂം മീറ്റിംഗിലാണ് ചര്‍ച്ച നടന്നത്. ഓരോ നേതാക്കളും എന്തൊക്കെയാണ് യോഗത്തില്‍ സംസാരിച്ചത് എന്നതിനടക്കം തെളിവുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്ന മുരളീധരന്റെ പ്രതികരണം താന്‍ കേട്ടിട്ടില്ലെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച്‌ ദിവസമായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുരളീധരന്‍ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന് ആരോപിച്ച്‌ ഈയിടെയാണ് പാര്‍ട്ടിയുടെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം കെ.മുരളീധരന്‍ രാജിവച്ചത്. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കണ്ടല്ലോ എന്ന് കരുതിയാണ് രാജിയെന്നായിരുന്നു ഇതിന് ശേഷം നടത്തിയ പ്രതികരണം. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയത് യു.ഡി.എഫ് തീരുമാന പ്രകാരമാണെന്നും ജോസ് കെ മാണി മുന്നണി വിട്ടതില്‍ നേതൃത്വത്തിന് തെറ്റ് സംഭവിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!