KSDLIVENEWS

Real news for everyone

കോവിഡ്‌ നിർണയ പരിശോധനകളുടെ നിരക്കുകൾ കുറച്ച് സംസ്ഥാന സർക്കാര്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിര്‍ണയ പരിശോധനകളുടെ നിരക്കുകള്‍ പരിഷ്കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പല പരിശോധനകളുടേയും നിരക്കുകള്‍ കുറച്ചാണ് പുതിയ പരിഷ്കരണം.

ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് 2100 ആക്കി. നേരത്തെയിത് 2750 ആയിരുന്നു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് ടെസ്റ്റിന്‍്റെ നിരക്ക് 2100 ആക്കി കുറച്ചു. ആന്‍്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും ജീന്‍ എക്സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും.

സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിലവില്‍ അരലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്.പരിശോധനകള്‍ പ്രതിദിനം ഒരു ലക്ഷമാക്കി ഉയര്‍ത്തണം എന്നാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!