KSDLIVENEWS

Real news for everyone

ആവേശം അലതല്ലി കൊട്ടിക്കലാശം; രാഷ്ട്രീയ അങ്കത്തിൽ പോര് മുറുക്കി മുന്നണികൾ; ഇനി നിശബ്ദ പ്രചരണം

SHARE THIS ON

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണങ്ങൾ അവസാനിച്ചു. ആവേശം വിതറിയ കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. അവസാന മണിക്കൂറുകൾ മുന്നണികൾ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.

ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിൻ്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു.

കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്-യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കൊട്ടികലാശം സമാപിച്ചതോടെ ലോക് സഭാ തെരഞ്ഞെടുപ്പിനായി ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന് സമാപനമായി.

നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ നാളെ രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!