KSDLIVENEWS

Real news for everyone

2026 നവംബര്‍ 26ന് ഇന്ത്യ പല കഷണങ്ങളായി ചിതറും; വിവാദ പ്രസ്താവനയുമായി പാക് മുൻ സെനറ്റര്‍

SHARE THIS ON

2026 നവംബർ 26 ഓടെ ഇന്ത്യ പല കഷണങ്ങളായി തകരുമെന്ന് പാകിസ്ഥാൻ മുൻ സെനറ്റർ. ഫൈസല്‍ അബിദിയാണ് വിവാദ പ്രസ്താവന നടത്തിയത്.

2026 നവംബർ 26ഓടെ ഇന്ത്യ പല കഷ്ണങ്ങളായി തകരുമെന്ന് ഉറപ്പ് നല്‍കുന്നതായി ടെലിവിഷൻ ചർച്ചയില്‍ അദ്ദേഹം പറഞ്ഞു. ‘അഖണ്ഡ് ഭാരത്’ ചിത്രീകരിക്കുന്ന ഇന്ത്യയുടെ പാർലമെൻ്ററി ചുവർചിത്രത്തെക്കുറിച്ച്‌ ഉന്നയിച്ചുള്ള ചോദ്യത്തിലാണ് വിവാദ പരാമർശം. നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രതീകാത്മക ഭൂപടത്തില്‍ അസംതൃപ്തരായെന്നും അന്ന് പാകിസ്ഥാൻ അതിനെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ആളുകള്‍ ഞങ്ങളെ കളിയാക്കിയെന്നും ഇയാള്‍ പറഞ്ഞു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണ്. മോദിയുടെ ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പുറത്തുകടക്കുകയാണ് ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള വഴി. മോദി അധികാരത്തിലിരിക്കുമ്ബോള്‍ ഇന്ത്യയെ തകർക്കണമെന്നും അബിദി പറഞ്ഞു. അബിദിയുടെ പ്രകോപനപരമായ പരാമർശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമർശനമുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!