മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം; മരിച്ചവർ അച്ഛനും രണ്ട് മക്കളും

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം. മരിച്ചവർ അച്ഛനും രണ്ട് മക്കളും
കാറില്‍ സഞ്ചരിച്ചിരുന്ന തൃശൂർ, ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നു പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മംഗളൂരുവില്‍നിന്ന് വന്ന കാര്‍ ആംബുലന്‍സുമായി ഇടിക്കുകയായിരുന്നു. ഇവര്‍ കൊല്ലൂരില്‍ പോയി മടങ്ങുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

