സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി

കൊച്ചി : സെപ്തംബര്‍ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം 26 വരെ ദീര്‍ഘിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് ഭക്ഷ്യ കിറ്റ് പാക്കിംഗിനെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിതരണം നീട്ടിയതെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
350 രൂപയോളം വിലവരുന്ന എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. കടല (750 ഗ്രാം), പഞ്ചസാര (ഒരുകിലോ), വെളിച്ചെണ്ണ (അരക്കിലോ, ആട്ട (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയര്‍ (750 ഗ്രാം), സാമ്ബാര്‍ പരിപ്പ് (250 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.

