ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 56ാം പിറന്നാൾ , ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി ഇന്ന് 56ാം പിറന്നാള്‍. സഹപ്രവര്ത്തകന് ജന്മദിനാശംസകള് നേര്‍ന്ന് രംഗത്തത്തി. ”അമിത് ഷാ ജിയ്ക്ക് പിറന്നാളാശംസകള്‍. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹത്തിന്റെ സംഭാവനയും ആത്മസമര്‍പ്പണവും മികവിനുമെല്ലാം രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ബിജെപിയെ ശക്തമാക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും വിലമതിക്കാനാകാത്തതാണ്. ദീര്‍ഘായുസോടെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ആഭ്യന്തരസുരക്ഷയെ ശക്തിപ്പെടുത്താന്‍ കഠിനമായി പ്രവര്‍ത്തിക്കുന്ന അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ഗ് ട്വിറ്ററില്‍ കുറിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളില്‍ 73 സീറ്റുകളിലും വിജയിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി.ഈ വിജയത്തോടെ, അമിത് ഷാ, ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കെത്തി. 2014 മുതല്‍ അഞ്ചരവര്‍ഷക്കാലം ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അതിവേഗത്തില്‍ വളര്‍ച്ചയിലേക്ക് കുതിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി. 2014ലേതിനെക്കാള്‍ മികച്ച വിജയം നേടി കേന്ദ്രത്തില്‍ വീണ്ടും പാര്‍ട്ടിയെ അധികാരത്തിലേറ്റി. രണ്ടാം മന്ത്രിസഭയില്‍ പ്രധാനമന്ത്രി, അമിത് ഷായെ ഉള്‍പ്പെടുത്തി.

