KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : നിക്ഷേപകർ സമരം തുടങ്ങി.

SHARE THIS ON

തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പിനു നേതൃത്വം നൽകിയ ചെയർമാൻ എം.സി.കമറുദ്ദീൻ എംഎൽഎ , മാനേജിങ് ഡയറക്ടർ ചന്തേര ടി.കെ.പൂക്കോയ തങ്ങൾ തുടങ്ങിയവരെ അറ ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമരം തുടങ്ങി . സമരത്തിന്റെ പ്രഥമ ഘട്ടമായി പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലേക്ക് പരാതിക്കാരായ നിക്ഷേപകർ മാർച്ച് നടത്തി . രണ്ടാം ഘട്ടമായി 25 ന് കമറുദ്ദീൻ എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കും മാർച്ച് നടത്തും . കണ്ണൂർ , കാസർകോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിന് ഇരയായ 89 ർ പരാതി നൽകി 50 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ് ചെയ്യാത്തത് അനീതിയാണെന്നു സമരക്കാർ പറഞ്ഞു . പരാതിക്കാരായ പി.ജമാൽ പറമ്പത്ത് , ഇ.ബാലകൃഷ്ണൻ പഴയങ്ങാടി , പി.കെ.സബീന പടന്നക്കടപ്പുറം , കെ.കെ.സൈനുദ്ദീൻ കാഞ്ഞങ്ങാട് , എം.വി.ഫൗസിയ പടന്നക്കടപ്പുറം , ലത്തീഫ് ഹാജി കാടങ്കോട് , എൻ.പി.നസീമ , നസീമ പടന്ന തുടങ്ങിയ 30 പരാതിക്കാരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് . പൂക്കോയ തങ്ങളുടെ വീടിനു മുന്നിൽ മാർച്ച് ചന്തേര പൊലീസ് തടഞ്ഞു . എസ്ഐ മാരായ മെൽബിൻ ജോസ് , ടി.ടി.സുവർണൻ , എഎസ്ഐ കെ.വി.ജോസഫ് , വി.വി.സുരേഷ്കുമാർ , എ.കെ.അനില എന്നിവരുടെ നേതൃത്വത്തിലുള്ളതായിരുന്നു പൊലിസ് ബന്തവസ് . നിക്ഷേപകരെ സംഘടിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പിൻവാങ്ങാൻ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് നിക്ഷേപകർ സമരവുമായി ഇറങ്ങിയത് . ജ്വല്ലറിയുടെ ആസ്തി വിൽപന നടത്തുന്നതിലും നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടുന്നതിലും നിയമ തടസ്സങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി പിന്നാക്കം പോകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!