KSDLIVENEWS

Real news for everyone

കുമ്മനത്തിനെതിരെയുള്ള കേസ് ബിജെപിയെ തകര്‍ക്കാനുള‌ള ഗൂഢ നീക്കത്തിന്റെ ഭാഗം; നാഥനില്ലാത്ത ഈ കേസ് ജന ശ്രദ്ധ തിരിച്ച് വിടാനുള്ള തന്ത്രം : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

SHARE THIS ON

കൊച്ചി: കുമ്മനം രാജശേഖരനെതിരെ ആറന്മുള പൊലീസ് എടുത്ത കേസ് ബിജെപിയെ തകര്‍ക്കാനുള‌ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് നന്നായറിയാമെന്നും ഇത്തരം ആരോപണങ്ങളുമായി വന്നാല്‍ ഇവിടെ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

നിയമ വാഴ്‌ചയെ പൂര്‍ണമായും അട്ടിമറിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ സിപിഎം നേതാക്കള്‍ പ്രതികളായുള‌ള കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുകയാണ്. ക്രിമിനല്‍ കു‌റ്റവാളികളായ പാര്‍ട്ടി നേതാക്കളെ ഭരണത്തില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും.കുമ്മനത്തെ വേട്ടയാടി തകര്‍ത്തുകളയാം എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. കേസ് രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നാണംകെട്ട പിണറായി സര്‍ക്കാര്‍ നീചമായ നടപടിയിലൂടെ ബിജെപിയെ തകര്‍ക്കാന്‍ നോക്കുകയാണ് ഇത് ഒ‌റ്റകെട്ടായി നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!