KSDLIVENEWS

Real news for everyone

കോഴിക്കോട് കണ്ണഞ്ചേരിയില്‍ കെട്ടിടം തകര്‍ന്നുവീണു ; ഒരാൾ മരിച്ചു
കെട്ടിടത്തിൽ രക്ഷപ്പെടുത്തിയ ആൾ മരണപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും സംശയം

SHARE THIS ON

കോഴിക്കോട്: കണ്ണഞ്ചേരിയില്‍ തകര്‍ന്നുവീണ ഇരുനില കെട്ടിടത്തിന് അകത്ത് നിന്ന് ഫയര്‍ഫോഴ്‍സ് രക്ഷപ്പെടുത്തിയയാള്‍ മരിച്ചു. അറുപത്തിനാലുകാരനായ എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. രാമചന്ദ്രന്‍റെ ഫാന്‍സി കടയിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു. മീഞ്ചന്ത ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന രാമചന്ദ്രനെ പുറത്തെടുത്തത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.

പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. കെട്ടിടത്തിൽ ആളുകൾ കൂടുതൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!