പ്രാവാസമണ്ണിലുംവിജയാരവം -ദുബൈകെഎംസിസിമംഗൽപാടിപഞ്ചായത്ത്കമ്മിറ്റികൺവെൻഷൻസംഘടിപ്പിച്ചു

ദുബൈ: കാസറകോട് നിയോജക മണ്ഡലത്തിൽ നിന്ന് തിളക്കമാർന്ന വിജയം കൈവരിച്ച ശ്രി രാജ് മോഹൻ ഉണ്ണിത്താന്റെയും ഇന്ത്യ മുന്നണിയുടെ ശക്തമായ തേരോട്ടത്തെയും ആഘോഷിച്ച് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി.
അബുഹൈൽ കെ എം സി സി ആസ്ഥാനത്ത് വെച്ച് നടന്ന കൺവെൻഷനിൽ നിരവധി പേർ സംബന്ധിച്ചു, ഹൃസ്വ സന്ദർശനാർത്ഥം ദുബൈയിൽ എത്തിച്ചേർന്ന 17 ആം വാർഡ് മുസ്ലിം ലീഗ് ട്രഷറർ ഐ ബി അബ്ബാസ് നെ ചടങ്ങിൽ ആദരിച്ചു,
ജബ്ബാർ ബൈദലയുടെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു, അബ്ദുസലാം കന്ന്യപ്പാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു, മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് കെ എം സി സി മംഗൽപാടി പഞ്ചായത്ത് തല സമാഹരണം വ്യവസായി ജമാൽ പുതിയൊത്ത്,അബ്ദു കേയ്സർ, അബ്ദുല്ല ഡ്രൈവ് സെവൻ എന്നിവരിൽ നിന്നും സ്വീകരിച്ച് തുടക്കം കുറിച്ചു .
സുബൈർ കുബണൂർ,ഇബ്രാഹിം ബെരികെ, സൈഫുദ്ധീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കായ്, ഇക്ബാൽ മണിമുണ്ട, ഫൈസൽ മഞ്ചേശ്വരം തുടങ്ങിയവർ സന്നിഹ്ദരായി ജംഷീദ് അട്ക്കം സ്വാഗതവും ഹാഷിം ബണ്ടസാല
നന്ദിയും പറഞ്ഞു.

