ദേശീയപാതവികസനം വിദ്യാർത്ഥികളുടെ സുരക്ഷഉറപ്പാക്കണം പിഡിപി

ഉപ്പള: ദേശീയപാതയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ റോഡ് മുറിച്ചു കടക്കാൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്നും പരിയാരം ഉണ്ടാകണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു വിവിധ ഇടങ്ങളിൽ ദേശീയപാതയു മായി ബന്ധപ്പെട്ട് നിർമ്മിച്ച മതിൽ ചാടി സ്കൂളിൽ പോകുന്ന കാഴ്ചകൾ കാണാൻ കഴിയുന്നത് അത് വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കും
മഴക്കാലമായതോടെ സർവീസ് റോഡുകൾ വെള്ളത്തിലാണ് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും നടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ്
പലയിടങ്ങളിലും അടിപ്പാതകൾ ഇല്ല വിദ്യാർത്ഥികൾ കിലോമീറ്ററോളം നടന്നു റോഡ് മുറിച്ച് കടക്കേണ്ട അവസ്ഥയിലാണ് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിരമായി ഇടപെടൽ ഉണ്ടാകണമെന്നും ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി അയച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു

