KSDLIVENEWS

Real news for everyone

കുവൈത്തിലെ തീപിടിത്തം: സഹായം വാഗ്ദാനം ചെയ്ത് എൻബിടിസി

SHARE THIS ON

കുവൈത്ത്സിറ്റി∙ മംഗഫ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും സാധ്യമായ എല്ലാ സഹായവും ഉറപ്പക്കുമെന്ന് എൻബിടിസി കമ്പനി അധികൃതർ അറിയിച്ചു. നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. അപകടത്തിൽ പെട്ടവർക്ക് സഹായം ഉറപ്പാക്കാൻ കമ്പനി അധികൃതർ മുഴുവൻ സമയവും പ്രവർത്തന നിരതരാണ്.

സാജൻ കുവൈത്തിലേക്ക് പോയത് ഒരു മാസം മുൻപ്; ലൂക്കോസിന്റെ മരണം മകളുടെ കോളജ് അഡ്മിഷനു നാട്ടിൽ വരാനിരിക്കെ

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കും. ഇന്ത്യൻ എംബസിയും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടു വരുന്നതായും കമ്പനി അറിയിച്ചു. കമ്പനിയുടെ എല്ലാ യൂണിറ്റിലും വ്യാഴാഴ്ച ദുഃഖാചരണം നടത്തുമെന്നും ഒരു യൂണിറ്റും വ്യാഴാഴ്ച പ്രവർത്തിക്കില്ലെന്നും അറിയിച്ചു.

error: Content is protected !!