KSDLIVENEWS

Real news for everyone

ഏക മകളുടെ ഒന്നാം പിറന്നാളിന് സമ്മാനങ്ങളുമായി വരാനിരുന്നതാണ്; തൊട്ടുമുൻപും ഭാര്യയോട് സംസാരിച്ചു’

SHARE THIS ON

കീഴ്‌വായ്പുർ∙ ഓഗസ്റ്റ് 18ന് ഐറിന്റെ ഒന്നാം ജന്മദിനമാണ്. അന്ന് കൈനിറയെ സമ്മാനങ്ങളുമായി അവളെ കാണാൻ പിതാവ് സിബിനെത്തില്ല. പകരം ചേതനയറ്റ ഓർമകൾ മാത്രം. 8 മാസം പ്രായമുള്ള ഏകമകളെ കാണാനും ഒന്നാം ജന്മദിനം ആഘോഷിക്കുവാനും നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു സിബിൻ.


നാട്ടിലെത്താൻ 12 ദിവസം കൂടി; ചേതനയറ്റ് അതിനും മുൻപേ വീട്ടിലേക്ക് സജുവിന്റെ മടക്കം
ഒരുവർഷത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു മരണങ്ങളുടെ ആഘാതത്തിലാണ് സിബിന്റെ കുടുംബം. മാസങ്ങൾക്കു മുൻപാണ് സിബിന്റെ അമ്മ ആലീസ് കാൻസർ ബാധിച്ച് മരിച്ചത്. ജനുവരിയിൽ ഭാര്യാമാതാവും മരിച്ചു. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തി മടങ്ങിയപ്പോൾ ആരും കരുതിയില്ല, അത് അവസാന കൂടിക്കാഴ്ചയായിരുന്നു എന്ന്. 


ഐറിന്റെ മാമോദീസയും നടത്തിയശേഷം ഫെബ്രുവരിയിലാണ് സിബിൻ കുവൈത്തിലേക്ക് മടങ്ങിയത്. കുവൈത്തിൽ 18 വർഷം ജോലിചെയ്തശേഷമാണ് സിബിന്റെ പിതാവ് മകനെ അവിടെയാക്കി നാട്ടിൽ തിരിച്ചെത്തിയത്. ഇതേ കമ്പനിയിൽതന്നെയാണ് അദ്ദേഹവും ജോലി ചെയ്തിരുന്നത്. തീപിടിത്തമുണ്ടായ ദിവസം പുലർച്ചെ ഭാര്യ അഞ്ജുമോളോടു സിബിൻ ഫോണിൽ സംസാരിച്ചിരുന്നു. അരമണിക്കൂറിനു ശേഷമായിരുന്നു ദുരന്തം.

error: Content is protected !!