KSDLIVENEWS

Real news for everyone

അമൃതാനന്ദമയിയെ സന്ദർശിച്ചതിൽ നിലപാട് മാറ്റമില്ല; ‘ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കണം’: കെ.എം. ഷാജി

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അമൃതാനന്ദമയിയെ സന്ദർശിച്ചതിന് പിന്നാലെ തന്റെ പഴയ പ്രസംഗം വീണ്ടും ചർച്ചയായതിൽ പ്രതികരിച്ച് മന്ത്രി കെ.എം. ഷാജി. അന്നത്തെ പ്രസംഗത്തിൽ പറഞ്ഞത് തന്റെ നിലപാട് തന്നെയാണെന്നും ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു.

താൻ അമൃതാനന്ദമയിയെ സന്ദർശിച്ചിട്ടില്ലെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ഷാജി വ്യക്തമാക്കി. മറ്റുള്ളവർ ചെയ്യുന്നതിനെ വിമർശിക്കാനും താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി പല വിഷയങ്ങളിലും തങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി. താനും മുഖ്യമന്ത്രിയും വ്യത്യസ്ത പാർട്ടികളിലുള്ളവരായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇരുവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!