KSDLIVENEWS

Real news for everyone

സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

SHARE THIS ON

മലപ്പുറം: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത്. സിപിഎമ്മിന്‍റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിക്ക് സഹായമാവുന്നുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇടതില്ലെങ്കില്‍ മുസ്ലീംകള്‍ രണ്ടാം തരം പൗരൻമാരാകും എന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാൻ സി.പി.എം ശ്രമിച്ചു. ഇതിന് വലിയ പ്രഹരമാണ് സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ച്‌ സിപിഎമ്മിന് ഇനിയും ഏറെ പഠിക്കാനുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ മുസ്ലീം പ്രാതിനിധ്യമില്ലാത്തത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ചന്ദ്രിക ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങളുടെ വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!