എസ് എസ് എഫ് കാസർകോട് ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി

കാസർകോട് : എസ് എസ് എഫ് കാസർകോട് ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനം 2024 ജൂൺ 13,മർകസ് മൈമനിൽ നടന്നു.
2024 ജൂലൈ 13,14 തിയ്യതികളിലായി മൊഗ്രാൽ പുത്തൂർ അഡ്രസ്സ് വില്ലയിൽ വെച്ച് ഡിവിഷൻ സാഹിത്യോത്സവ് നടക്കും.
സ്വാഗതസംഘം ചെയർമാനായി സഈദ് സഅദി കോട്ടക്കുന്ന്, കൺവീനർ ആയി മുഹമ്മദ് മുണ്ടേക്കാൽ, ഫിനാൻസ് കൺവീനർ ആയി മമ്മു ഹാജി കോട്ടക്കുന്ന് എന്നിവരെ തെരെഞ്ഞെടുത്തു.
റസ്സാഖ് സഖാഫി കോട്ടക്കുന്ന് പ്രഖ്യാപനം നടത്തി. ശാഫി സഖാഫി ആശംസ അറിയിച്ചു, ദാവൂദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സുലൈമാൻ സഖാഫി ദേശാങ്കുളം ഉദ്ഘാടനം ചെയ്തു, റഷാദ് പന്നിപ്പാറ സ്വാഗതവും മുർഷിദ് പട്ല നന്ദിയും പറഞ്ഞു

സഈദ് സഅദി കോട്ടക്കുന്ന്



