KSDLIVENEWS

Real news for everyone

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു; സ്ഫോടനം വഴിയിൽനിന്ന് കിട്ടിയ വസ്തു വീട്ടിലെത്തി തുറന്നപ്പോൾ

SHARE THIS ON

കണ്ണൂർ: തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വഴിയിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ വീട്ടിലെത്തി തുറക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.


ആറ് മാസം മുൻപ് പാനൂരിലുണ്ടായ സമാനസംഭവത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയരികിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

error: Content is protected !!