KSDLIVENEWS

Real news for everyone

കൊല്ലത്ത് ഇടിമിന്നലേറ്റ് 2 സ്ത്രീകൾ‌ക്ക് ദാരുണാന്ത്യം; പുരയിടത്തിലെ ജോലിക്കിടെ അപകടം

SHARE THIS ON

പുനലൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. പുനലൂർ നഗരസഭയിലെ കേളങ്കാവ് വാർഡിലാണ് സംഭവം. മണിയാർ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തിൽ സരോജം (55), മഞ്ജു ഭവനിൽ രജനി (59) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

error: Content is protected !!