കുവൈത്ത് തീപ്പിടിത്തം; ഇന്ത്യക്കാരടക്കം എട്ടുപേരെ കസ്റ്റഡിയിലെടുത്തു

കുവൈത്ത് സിറ്റി: അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേര്‍ ഇന്ത്യക്കാരും ഒരാള്‍ കുവൈത്ത് സ്വദേശിയുമാണ്. മറ്റുനാലു പേര് ഈജിപ്റ്റ് സ്വദേശികളാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 50 പേരാണ് അഗ്നിബാധയില്‍ മരിച്ചത്.
വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. സംഭവം നടന്ന അന്ന് കെട്ടിട ഉടമയടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
നെറ്റ്സ്യൂട്ട് ഉപയോഗിച്ച് CFO-മാർക്ക് കമ്പനികളെ എങ്ങനെ കൂടുതൽ വളർച്ചയിലേക്ക് നയിക്കാം?
ഇന്ത്യയിൽ അതിവേഗം വളരുന്ന ഒട്ടനവധി കമ്പനികൾ ഇന്ന് വിദേശരാജ്യങ്ങളിൽ കാണും പോലെ ഡിജിറ്റൈസേഷന്ൻ

