KSDLIVENEWS

Real news for everyone

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യ തൊഴിലാളി മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

SHARE THIS ON

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടർ (50) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു.

ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ. ചിന്തധിര എന്ന വള്ളമാണ് മറിഞ്ഞത്. മീൻപിടിത്തം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.


അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!