പെരുന്നാൾ സ്‌നേഹസംഗമം ഇശൽ നിലാവ് 2024 പ്രോഗ്രാമിൽ പ്രമുഖ ഷട്ടൽ ബാറ്റ്മിന്റൽ താരം റീം സിറാജിനെ ദുബായിൽ അനുമോദിക്കുന്നു

ദുബായ് : മലേഷ്യയിലെ സെലൻകോറിൽ വെച്ചു നടന്ന 2024 ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ UAE നാഷണൽ ടീമിൽ ഇടം നേടി കാസറഗോഡ്ന്റെ അഭിമാനമായി മാറിയ ചൂരി സ്വദേശി “റീം സിറാജ്” നെ അനുമോദിക്കുന്നു.
ചൂരി സ്വദേശി റീം സിറാജ്, “സിറാജ് ചൂരിയുടേയും”, മൊഗ്രാൽ പുത്തൂർ സ്വദേശിനി “റാബിയ സിറാജിന്റെയും” രണ്ടാമത്തെ മകൾ ആണ് റീം.
മുൻ ജൂനിയർ ഇന്ത്യ ഇന്റർനാഷണൽ “സാറ സിറാജിന്റെ” സഹോദരിയായ “റീം” കഴിഞ്ഞ വർഷം ഉഗാണ്ടയിലെ കമ്പാലയിൽ വെച്ചു നടന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ UAE യെ പ്രതിനിധീകരിച്ച് ബ്രോൺസ് മെഡലും നേടിയിരുന്നു.
പെരുന്നാൾ സ്‌നേഹസംഗമം ഇശൽ നിലാവ് 2024 ദേര പൾ ഗ്രീക്ക് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ വച്ചാണ് ആദരം നൽകുന്നത്.
അറബ് പ്രമുഖർ, വ്യവസായ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്തെ പ്രശസ്തരും ചടങ്ങിൽ പങ്കെടുക്കും.
പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്, ആദിൽ അത്തു, നിസാർ വയനാട്, സമീർ ചാവക്കാട് തുടങ്ങിയർ ഇശൽ വിരുന്നിൽ സംബഡിക്കും.
മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള, സംഘടകരായ ശാഹുൽ തങ്ങൾ, തൈമൂർ താരിഖ്, ശബീർ കീഴുർ, ഹാശിം പപ്പൻ എന്നിവർ അറിയിച്ചു.

