KSDLIVENEWS

Real news for everyone

ആശ്വാസം ; രാജ്യത്തെ കോവിഡ് മുക്തർ 70 ലക്ഷം കടന്നു ; രോഗ ബാധിതരുടെ എണ്ണം 78,14,682 ആയി ;

24 മണിക്കൂറിനിടെ 53,370 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 650 മരണവും

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു. ഇതുവരെ 70,16,046 പേരാണ് സുഖം പ്രാപിച്ചത്. ഇന്നലെ രാജ്യത്ത് 53,370 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78,14,682 ആയി. അതേസമയം രാജ്യത്ത് നിലവില്‍ രോഗികളായി ചികില്‍സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തിലും താഴെയെത്തി. രാജ്യത്ത് 6,80,680 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 14,829 പേരാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 650 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,17,956 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 10,13,82,564 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 12,69,479 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!