KSDLIVENEWS

Real news for everyone

സൂപ്പർ സ്പെയിൻ! ഇംഗ്ലണ്ടിനെ 2–1ന് കീഴടക്കി, യൂറോ കപ്പിൽ സ്പെയിന് നാലാം കിരീടം

SHARE THIS ON

ബർലിൻ: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരൻ കോൾ പാമർ 73–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വീണിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്.

ഗോൾ രഹിതം ആദ്യ പകുതി

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഇംഗ്ലണ്ട് ബോക്സിൽ അപകടം വിതയ്ക്കുന്ന നീക്കങ്ങളുമായി സ്പെയിൻ കളം നിറഞ്ഞു. എട്ടാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്ന് ഒൽമോയെയും റൂയിസിനെയും കണ്ടെത്താൻ നിക്കോ വില്യംസിന്റെ ശ്രമം. പക്ഷേ ഡെക്‌‍ലാൻ റൈസിന്റെ ഇന്റർസെപ്ഷൻ ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തി. 11–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിനകത്തുനിന്ന് കിക്കെടുക്കാനുള്ള നിക്കോ വില്യംസിന്റെ ശ്രമവും പ്രതിരോധ താരം റൈസ് പരാജയപ്പെടുത്തി.

കൗണ്ടർ ആക്രമണങ്ങളിലൂടെയായിരുന്നു ആദ്യ മിനിറ്റുകളിൽ ഇംഗ്ലണ്ടിന്റെ മറുപടി.സ്പാനിഷ് താരം ഫാബിയൻ റൂയിസിനെതിരായ ഫൗളിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ യെല്ലോ കാർഡ് കണ്ടു. 30–ാം മിനിറ്റിൽ ഡെക്‌‍ലാന്‍ റൈസിനെതിരായ ഫൗളിൽ സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഒൽമോയ്ക്കും യെല്ലോ കാർഡ് ലഭിച്ചു. സ്പാനിഷ് താരങ്ങളായ ലാമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും നീക്കങ്ങളെ ആദ്യ പകുതിയിൽ ഇംഗ്ലിഷ് പ്രതിരോധ നിര പിഴവുകളില്ലാതെ തടഞ്ഞുനിർത്തി.

36–ാം മിനിറ്റില്‍ കോർണറിൽനിന്നു പന്ത് ലഭിച്ച ഒൽമോ ഷോട്ടെടുത്തെങ്കിലും ദുർബലമായ നീക്കം ഇംഗ്ലിഷ് പ്രതിരോധം പരാജയപ്പെടുത്തി. 42–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സില്‍ സ്പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്കു പന്തു ലഭിച്ചെങ്കിലും പ്രതിരോധ താരങ്ങളെ മറികടന്ന്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!