പിഎംഎ സലാമിനെതിരെയുള്ള സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാവുന്നു; യുവജന വിഭാഗത്തിന്റെ കത്ത് പുറത്ത്

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെതിരെയുള്ള സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാവുന്നു. പിഎംഎ സലാമിനെതിരെ സമസ്തയിലെ യുവജന വിഭാഗം എസ്വൈഎസ് നേതൃത്വം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും കത്ത് നല്കി. മുജാഹിദ് ആശയക്കാരനായ പിഎംഎ സലാം സുന്നി ആദര്‍ശത്തെ തുടര്‍ച്ചയായി പരിഹസിക്കുന്നതിനെ തുടര്‍ന്നാണ് എസ്കെഎസ്എസ്എഫ് പിന്നാലെ സമസ്തയുടെ യുവജന വിഭാഗവും രംഗത്ത് വന്നത്.

