KSDLIVENEWS

Real news for everyone

ഇതെന്റെ ആദ്യ പ്രതിഷേധ സമരം; ജീവിച്ചിരിക്കുന്നവരെ പോലും അവർ മരിച്ചവരാക്കി, ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠി

SHARE THIS ON

ബെംഗളൂരു: കേന്ദ്രസർക്കാരിനും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെയും ബെംഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം പുരോഗമിക്കുന്നു. പീപ്പിൾസ് ട്രിബ്യൂണൽ എന്ന പേരിലെ പ്രതിഷേധത്തിൽ സിജെപി ദേശീയ കൺവീനർ അഭിജീത് ദീപ്കെയ്ക്ക് പുറമെ, നടൻ പ്രകാശ് രാജ്, സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

ബിജെപി വോട്ടർമാർക്ക് ഇതുവരെ വോട്ട് കൊള്ള എന്താണെന്ന് മനസിലായിട്ടില്ലെന്ന് ധ്രുവ് റാഠി കുറ്റപ്പെടുത്തി. തൻ്റെ ആദ്യ പ്രതിഷേധമാണ് ആദ്യമായാണ് ബെംഗളൂരുവിൽ എത്തുന്നത്.
നിങ്ങൾ ആർക്ക് വേണമെങ്കിലും വോട്ട് ചെയ്തോളു അത് ഓരോരുത്തരുടെ അവകാശം. ബംഗാളിൽ എസ് ഐ ആറിന് മുൻപേ വോട്ടുകൾ കൊള്ളയടിച്ചു .ബിഹാറിലും അത് തന്നെ സംഭവിച്ചു. എസ് ഐ ആറിലൂടെ എല്ലായിടത്തും ഇത് തന്നെ ചെയ്തുവെന്ന് ധ്രുവ് റാഠി പറഞ്ഞു.

വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ എന്റെ പക്കലുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും അവർ മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു.

error: Content is protected !!