KSDLIVENEWS

Real news for everyone

സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; അര്‍ജുന്‍ അശോകനും സംഗീത് പ്രതാപിനും മാത്യു തോമസിനും പരിക്ക്

SHARE THIS ON

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. കൊച്ചി എം.ജി റോഡിലായിരുന്നു അപകടം. നടന്‍മാരായ അര്‍ജുന്‍ അശോക്, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു.

ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു.


അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!