KSDLIVENEWS

Real news for everyone

ഷിരൂരിൽ കാലാവസ്ഥ പ്രതികൂലം; ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാൻ പൊലീസ് അനുവദിച്ചില്ല

SHARE THIS ON

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നു പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുന്നതാണു തിരിച്ചടിയായത്. തിരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. 

മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ ഇന്നു സംഭവ സ്ഥലത്തെത്തി പുഴയില്‍ പരിശോധന നടത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തിരച്ചിലിനു പൊലീസ് അനുമതി നല്‍കിയില്ല. വിദഗ്ധ സഹായമില്ലാതെ മ‌ൽപെയെ പുഴയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നാണു ജില്ലാ ഭരണകൂടവും പറയുന്നത്. ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ നിലവിൽ തിരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ പറയുന്നു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർ‌ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!