ചെന്നൈ സൂപ്പർ കിങ്സിന്റെ വമ്പൻ തിരിച്ചു വരവ് :
ആർ സി ബിക്കെതിരെ ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍.സി.ബിക്കെതിരെ മികച്ച ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മോശം ഫോമിലൂടെ കടന്നു പോവുന്ന ചെന്നൈ 8 വിക്കറ്റിനാണ് ആര്‍.സി.ബിയെ പരാജയപ്പെടുത്തിയത്. മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ എല്ലാം മികച്ച ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ ആര്‍.സി.ബി ഉയര്‍ത്തിയ 146 റണ്‍സ് എന്ന ലക്‌ഷ്യം ചെന്നൈ അനായാസം മറികടക്കുകയായിരുന്നു.
ചെന്നൈക്ക് വേണ്ടി അര്‍ദ്ധ സെഞ്ചുറി പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് മത്സരം ആര്‍.സി.ബിയില്‍ നിന്ന് തട്ടിയെടുത്തത്. ഗെയ്ക്‌വാദ് 51 പന്തില്‍ നിന്ന് പുറത്താവാതെ 65 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 19 റണ്‍സുമായി പുറത്താവാതെ നിന്നു. ഡു പ്ലെസി 13 പന്തില്‍ 25 റണ്‍സും റായ്ഡു 27 പന്തില്‍ 39 റണ്‍സും എടുത്ത് പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് എടുത്തത്.

