രാജ്യത്തിന്റെ വര്‍ണാഭമായ ചരിത്രവും പൂർവ്വികൻ മാരുടെ ത്യഗപൂർണമായ ഓര്‍മ്മകളും പുതു തല മുറ മാത്രകയാക്കണം: അഷ്റഫ് കർള

കുമ്പള: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ ത്യഗ പൂർണ മായ ചരിത്രവും നന്മയാർന്ന പ്രവർത്തങ്ങളും വരും തല മാത്രയാക്കണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർളപറഞ്ഞു.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 78-ാം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതക ഉയർത്തി സംസാരിക്കയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ കാത്തു സൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ട ദിവസസം കൂടിയാണ് ഓരോ സ്വാതന്ത്ര്യ ദിനവുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോക്ടർ രമ്യ, ആരോഗ്യപ്രവർത്തകരായ അശ്വതി. പുഷ്പ. ബീന. രേഷ്മി ഇബ്രാഹിം തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചുസംസാരിച്ചു..

