KSDLIVENEWS

Real news for everyone

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മുക്തനായി ആശുപത്രി വിടാനിരിക്കേ, ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു ആത്മഹത്യാശ്രമം. ഇദ്ദേഹത്തിന്റെ നില അതീവഗുരുതരമായിരുന്നു. കോവിഡ് നെഗറ്റീവായ യുവാവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ആത്മഹത്യാ ശ്രമം നടന്നത്.

ആശുപത്രിയിലെ ശുചിമുറിയിലാണ് ആത്മഹത്യാശ്രമം നടത്തിയത്. സമയം ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തള്ളി തുറന്നുനോക്കിയപ്പോഴാണ് യുവാവിനെ അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.കഴിഞ്ഞ മൂന്നാം തിയ്യതിയാണ് യുവാവിനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയതത്. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്ന് രോഗികള്‍ ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!