ഖത്തറില്‍ 205 പേർക്ക് കോവിഡ് ,ഒരു മരണം
രോഗം സ്ഥിരീകരിച്ചവരിൽ വിദേശികളും

ദോഹ: ഖത്തറില്‍ ഒരാൾ കൂടി കോവിഡ് -19 ബാധിച്ചു മരിച്ചു. മരണ സംഖ്യ 215 എത്തി. വിദേശങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്ക് ഉള്‍പ്പെടെ 205 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്. സുഖം പ്രാപിച്ചവരുടെ പട്ടികയില്‍ 197 പേര്‍ കൂടി.
5,096 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,841 ആയി. 59 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

