ദുബായ് ഗഡിനഡ ഉത്സവം-2024 ലോഗോ പ്രകാശനം ചെയ്തു

2024 ഒക്‌ടോബർ 13-ന് ദുബായ് ഊദ് മേത്തയിലെ ദുബായ് ജെം സ്‌കൂൾ ഹാളിൽ നടക്കുന്ന “ദുബായ് ഗഡിനഡ ഉത്സവം – 2024” ലോഗോ കേരള പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്തെ അദ്ദേഹത്തിൻ്റെ ഓഫീസിൽ വെച്ച് പ്രകാശനം ചെയ്തു. പരിപാടിയിൽ എം.എൽ.എ എ.കെ.എം അഷ്‌റഫ് . കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി അംഗം, എ ആർ സുബ്ബയക്കാട്ടെ, ദുബായ് ഗഡിനഡ ഉത്സവം കോർഡിനേറ്റർ Z A കയ്യാർ തുടങ്ങിയവർ പങ്കെടുത്തു.

