ബ്ലാക്സ് ലൈവ്സ് മാറ്റർ ‘ ; ഐ.പി.എല്ലിൽ അഭിവാദ്യം അർപ്പിക്കുന്ന ആദ്യ താരമായി ഹാർദിക് പാണ്ഡ്യ

അബൂദബി: അമേരിക്കന്‍ പൊലീസിെന്റ വംശീയ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ജോര്‍ജ് േഫ്ലായിഡിന് അഭിവാദ്യമര്‍പ്പിക്കുന്ന ആദ്യ ഐ.പി.എല്‍ താരമായി ഹാര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ 21 പന്തുകളില്‍ നിന്നും 60 റണ്‍സെടുത്ത തകര്‍പ്പന്‍ പ്രകടനത്തിലിടയിലാണ് പാണ്ഡ്യ മുട്ടുകുട്ടി നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ശേഷം ‘ബ്ലാക്സ് ലൈവ്സ് മാറ്റര്‍’എന്ന തലക്കെട്ടില്‍ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.
കറുത്തവരുടെ പോരാട്ടത്തിനുള്ള െഎക്യദാര്‍ഢ്യമായി മാറിയ ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ കാമ്ബയിനെ െഎ.പി.എല്‍ അവഗണിച്ചുവെന്ന് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും ഹൈദരാബാദ് താരവുമായിരുന്ന ജാസണ്‍ ഹോള്‍ഡര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. െഎ.പി.എല്‍ പോലെ ശ്രദ്ധേയമായ ചാമ്ബ്യന്‍ഷിപ്പില്‍ ഒരു ടീം പോലും മുട്ടുകുത്തിനിന്ന് കറുത്തവെന്റ ചെറുത്തുനില്‍പിനോട് െഎക്യപ്പെട്ടില്ലെന്നത് നിരാശയാണ് -വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിെന്റ പീറ്റര്‍ സ്മിത്ത് അവാര്‍ഡ് ചടങ്ങില്‍ പെങ്കടുത്ത് ഹോള്‍ഡര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ ജോര്‍ജ് േഫ്ലായ്ഡ് എന്ന കറുത്ത വംശജനെ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ലോകമാകെ പടര്‍ന്ന ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ (കറുത്തവനും ജീവിക്കണം) പ്രചാരണം കായിക മേഖലയും ഏറ്റെടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഫുട്ബാള്‍ ഗ്രൗണ്ടിലും യു.എസ് ഒാപണ്‍ ടെന്നിസിലും അലയടിച്ചു. കോവിഡിനുശേഷം നടന്ന ആദ്യ ടെസ്റ്റ് പരമ്ബരയില്‍ ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് കളിക്കാര്‍ മുട്ടുകുത്തി െഎക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്നാല്‍, പിന്നീട് നടന്ന ആസ്ട്രേലിയ-പാകിസ്താന് പരമ്ബരയിലും െഎ.പി.എല്ലിലും ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ അവഗണിച്ചു.
ഏഴുസിക്സറുകളടക്കം തിമിര്‍ത്താടിയ പാണ്ഡ്യയുടെ കരുത്തില്‍ മുംബൈ 195 റണ്സിെന്റ കൂറ്റന്‍ സ്കോര്‍ ഉയത്തിയെങ്കിലും സ്റ്റോക്സിെന്റയും സഞ്ജുവിെന്റയം കരുത്തില്‍ രാജസ്ഥാന്‍ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു.

