KSDLIVENEWS

Real news for everyone

ദുബൈ കെ.എം.സി.സി പള്ളിക്കര അഞ്ഞൂറ്റി ഒന്ന് പേർക്കുള്ള ഡയാലിസിസ് തുക കൈമാറി

SHARE THIS ON

ദുബൈ: ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി മർഹും പിഎ ഇബ്രാഹിം ഹാജിയുടെ സ്മരണാർത്തം ആയിരത്തി ഒന്ന് പേർക്ക് ഏർപ്പെടുത്തിയ ഡയാലിസിസിനുള്ള തുകയുടെ  അഞ്ഞുറ്റി ഒന്ന് പേർക്കുള്ള ആദ്യ ഗഡു കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പള്ളിക്കര സിഎച്ച് സെന്റർ ചെയർമാൻ പിഎ ഇബ്രാഹിം ഹാജിക്ക്  ദുബൈ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടിയുട അദ്യക്ഷതയിൽ പള്ളിക്കര ലീഗ് ഹൗസ്സിൽ ചേർന്ന ചടങ്ങിൽ കൈമാറി.

ചടങ്ങിൽ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കെഇഎ ബക്കർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സിദ്ദിഖ് തൊട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, കെഎംസിസി നേതാവ് റഷീദ് ഹാജി കല്ലിങ്കാൽ, സിഎച്ച് സെന്റർ കൺവീനർ പികെ കുഞ്ഞബ്ദുള്ള, കുവൈറ്റ് കെഎംസിസി മണ്ഡലം സെക്രട്ടറി റാഷിദ്‌ പള്ളിക്കര, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റാഷിദ്‌ കല്ലിങ്കാൽ തുടങ്ങിയവർ സംസാരിച്ചു.

ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി സിഎ ബഷീർ പള്ളിക്കര സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം മഠത്തിൽ നന്ദിയും പറഞ്ഞു.

,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!