KSDLIVENEWS

Real news for everyone

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ; ശ്രീറാമും വഫയും ഹാജരായില്ല ; സി സി ടി വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ഉത്തരവ്

SHARE THIS ON

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ നരഹത്യ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്‍്റെ പെണ്‍ സുഹൃത്തുമായ വഫാ നജീമും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായില്ല.

അപകട സമയത്തെ സി സി ടി വി ദ്യശ്യങ്ങളടങ്ങിയ ഡി വി ഡി ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഡി വി ഡി ഹാജരാക്കാന്‍ പോലീസിനോടാണ് കോടതി നിര്‍ദ്ദേശിച്ചത്. രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ശ്രീറാമിന്‍്റെ അഭിഭാഷകന്‍ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!