KSDLIVENEWS

Real news for everyone

കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ‘പ്ലീസ്’ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു

SHARE THIS ON

കാസര്‍കോട്: കോവിഡ് മാഹമാരിക്കെതിരെയുള്ള പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹൃസ്വ ചിത്രം ‘പ്ലീസ്’ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച്‌ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവ ചേര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി വീഡിയോ തയ്യാറാക്കിയത്.
ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ.
എ ടി മനോജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ രാമന്‍ സ്വാതിവാമന്‍, ആര്‍ സി എച്ഛ് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, സി എഫ് എല്‍ ടി സി നോഡല്‍ ഓഫീസര്‍ ഡോ. രജിത് കൃഷ്ണന്‍, ജില്ലാ മലേറിയ ഓഫീസര്‍ പ്രകാശ് കുമാര്‍ കെ, ഹ്രസ്വ ചിത്രത്തിന്റെ രചന സംവിധാനം എന്നിവ നിര്‍വഹിച്ച കണ്ട്രോള്‍ സെല്ലിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി വി മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് സ്വാഗതവും ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്വീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!