KSDLIVENEWS

Real news for everyone

ഏതൊരു ഇന്ത്യന്‍ പൗരനും ഇനി കശ്മീരില്‍ ഭൂമി വാങ്ങാം; പുതിയ നിയമം പുറത്തിറക്കി മോദി സര്‍ക്കാര്‍

SHARE THIS ON

ശ്രീനഗര്‍ : കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കി. ഒക്ടോബര്‍ 26 നു പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരം ജമ്മു കശ്മീര്‍ നിവാസികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി. വേറിടല്‍ നിയമങ്ങള്‍ എടുത്തു കളഞ്ഞ് കശ്മീരിനെ പൂര്‍ണമായും ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍.

ഭൂമി വാങ്ങണമെങ്കില്‍ ജമ്മു കശ്മീരിലെ സ്ഥിരം നിവാസിയായിരിക്കണം എന്ന വകുപ്പാണ് ഒഴിവാക്കിയത്. 26 സംസ്ഥാന നിയമങ്ങള്‍ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിയമം നടപ്പാക്കിയിരിക്കുന്നത്

കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിനു പുറമേ കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളും മോദി സര്‍ക്കാര്‍ മാറ്റിയിരുന്നു. സ്ഥിരം നിവാസിയാകുന്നതിനുള്ള മാനദണ്ഡങ്ങളും ലഘൂകരിച്ചിരുന്നു.

ഇന്ത്യയില്‍ എവിടെയും ഏത് പൗരനും താമസിക്കാനും ഭൂമി വാങ്ങാനുമുള്ള ഭരണഘടനാപരമായ അവകാശം കശ്മീരിന്റെ പ്രത്യേക നിയമം തടഞ്ഞിരുന്നു. എന്നാല്‍ ഈ നിയമം റദ്ദാക്കിയതോടെ മറ്റെല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പോലെ പൂര്‍ണമായും ഇന്ത്യന്‍ ഭരണഘടനയുടെ നിയമങ്ങള്‍ക്ക് കീഴിലാണിപ്പോള്‍ ജമ്മു കശ്മീര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!