കെ എം ഷാജിയുടെ വീട്ടില്‍ അനധികൃത നിര്‍മ്മാണമുണ്ടെന്ന് നഗരസഭ; അനുവദിച്ചതിലും അധികം സ്ഥലത്ത് വീട് നിര്‍മ്മിച്ചു

കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് 1.60 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോര്പറേഷന് വ്യക്തമാക്കി. വീടിന്റെ ചില ഭാഗങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതാണ്. അനുവദിച്ചതിലും അധികം സ്ഥലത്ത് വീട് നിര്‍മ്മിച്ചുവെന്നും കോര്പറേഷന് കണ്ടെത്തി. വീടിന്റെ രേഖകള്‍ ഇ.ഡിയ്ക്ക് കൈമാറി.
മുന്‍പ് അഴീക്കോട് ഹൈസ്ക്കൂളില്‍ ഹയര്‍സെക്കന്ററി അനുവദിക്കാന്‍ എന്ന പേരില്‍ 25 കോടിരൂപ കൈക്കൂലി വാങ്ങി എന്ന് സിപിഎം നേതാവ് കുടുവന്‍ പദ്മനാഭന്റെ പരാതിയില്‍ ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. തുടര്‍ന്ന് സാമ്ബത്തിക സ്രോതസ് അന്വേഷിക്കാന്‍ എത്തിയ ഇ.ഡി കോര്‍പറേഷനോട് ആവശ്യപ്പെട്ട പ്രകാരമാണ് കെ.എം ഷാജിയുടെ വീട് അളന്നത്.
വീട് നിര്‍മ്മിക്കാന്‍ അനുമതി വാങ്ങിയത് 3200 ചതുരശ്രയടിക്കാണെങ്കിലും 5500 അടിയോളമുണ്ടായിരുന്നു വീട് എന്ന് കോര്പറേഷന് കണ്ടെത്തി. മൂന്ന് നിലയുളള വീടിന്റെ മൂന്നാം നില പൂര്‍ണമായും ഒന്നാം നിലയില്‍ ചില ഭാഗത്തും അനധികൃത നിര്മ്മാണമാണെന്നുമുളള രേഖ ഇ.ഡി ഓഫീസിലെത്തി കോര്പറേഷന് പ്ളാനിംഗ് വിഭാഗം ഉദ്യോഗസ്ഥന് എ.എം ജയന് കൈമാറി.

