ഇറാഖ്, ഇറാൻ, ലബനാൻ, ജോര്‍ദാൻ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വേയ്സ്

ദോഹ: ഇറാഖ്, ഇറാൻ, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഖത്തർ എയർവേയ്സ് താല്‍ക്കാലികമായി നിർത്തിവെച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ്.
‘മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തർ എയർവേയ്സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാഖ്, ഇറാൻ, ലബനാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ താത്കാലികമായി നിർത്തിവെച്ചു’. കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു.
അമ്മാൻ ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ പകല്‍സമയങ്ങളില്‍ മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എയർലൈൻ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയാണെന്നും അവശ്യമായ വിവരങ്ങള്‍ അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു

