KSDLIVENEWS

Real news for everyone

വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്; ട്രാക്കിൽ ലോറി, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ

SHARE THIS ON

കണ്ണൂർ: തലനാരിഴയ്ക്ക് വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്. അതിവേഗത്തിലെത്തിയ തീവണ്ടിക്കു മുന്നിലെ ട്രാക്കിലേക്ക് കോൺക്രീറ്റ് മിക്സിങ് വാഹനം കടന്നുവരികയായിരുന്നു. പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് വേഗത കുറച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് ഡ്രൈവറേയും വാഹനവും ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ സ്റ്റേഷനിൽ നവീകരണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച ലോറിയാണ് അപകടസാധ്യതയുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!