സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ‘ദാവൂദ്’ എന്ന് കെ.ടി റമീസിന്‍റെ മൊഴി

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദാവൂദ് അല്‍ അറബി എന്ന വ്യവസായപ്രമുഖനാണെന്ന് കെ.ടി റമീസിന്‍റെ മൊഴി. കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോ എന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചിരുന്നതായി ശിവശങ്കറിനോട് പറഞ്ഞിരുന്നുവെന്ന സ്വപ്നയുടെ മൊഴിയും പുറത്ത് വന്നു.
വിദേശത്ത് നിന്നും സ്വര്‍ണ്ണം നയതന്ത്രബാഗേജിലൂടെ അയച്ചത്. ദാവൂദ് അല്‍ അറബി എന്നയാളാണെന്നാണ് റമീസ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. 12 തവണ ഇയാള്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപട്ടികയിലുള്ള ഷാഫി, ഷമീര്‍ എന്നിവര്‍ക്ക് ദാവൂദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ഇവരെല്ലാം ചേര്‍ന്നാണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. ദാവൂദിനുള്ള കമ്മീഷന്‍ ഷാഫി വഴിയാണ് നല്‍കിയതെന്നും റമീസ് മൊഴിയില്‍ പറയുന്നുണ്ട്. ഫൈസല്‍ ഫരീദ്
അടക്കം നാല് പേരും വിദേശത്ത് നിന്ന് സ്വര്‍ണ്ണം അയക്കാന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. യു.എ.ഇ പൗരനായ വ്യവസായിക്ക് നിരവധി ബന്ധങ്ങള്‍ ഉണ്ടെന്നും റമീസ് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് ഇയാള്‍ എത്തിയിരുന്നതായും മൊഴിയുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം കേന്ദ്രഏജന്‍സികള്‍
നടത്തുന്നുണ്ട്. പേരിന്റെ കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല. നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള റിബിന്‍സിനെ നിന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ആരായന്‍ അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. റബിന്‍സിനും സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.
അതേസമയം വരവില്‍ കവിഞ്ഞ പണം സംബദ്ധിച്ചിരുന്നുവെന്ന് ശിവശങ്കറിനറി നോട് പറഞ്ഞിരുന്നെന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നു. ഇതറിഞ്ഞ ശേഷമാണ് വേണുഗോപാലിനെ ശിവശങ്കരന്‍ പരിചയപ്പെടുത്തിയത്. കമ്മിഷന്‍ ഇടപാടുകളെ കുറിച്ച് ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കോണ്‍സുലേറ്റുമായി ബദ്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചും ശിവശങ്കരന് സൂചന നല്കിയിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

