KSDLIVENEWS

Real news for everyone

കാസർഗോഡ് സ്വദേശിനിയായ കൗമാരക്കാരിയുടെ അർദ്ധ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ; മലപ്പുറം സ്വദേശിയായ യുവാവിനെ പോക്സോ കേസ് ചേർത്ത് അരസ്റ്റ് ചെയ്തു

SHARE THIS ON

ബേഡകം: കാസര്‍കോട്ടെ 17 കാരിയുടെ നഗ്നചിത്രം ഫേസ് ബുക്കിലിട്ട മലപ്പുറം സ്വദേശിയായ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം വാഴക്കാട് ചെറുവായൂര്‍ സ്വദേശി എം അനുകൃഷ്ണന്‍ എന്ന കിച്ചു (23) വിനെയാണ് ബേഡകം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസ് പോലീസുകാരായ പ്രദീപ് കുമാര്‍, ഹരീഷ് കടവത്ത് എന്നിവര്‍ ചേര്‍ന്ന് മലപ്പുറം വാഴക്കാട് എത്തി അറസ്റ്റ് ചെയ്തത്.

2020 മാര്‍ച്ച്‌ മാസത്തിലാണ് ബേഡകത്തെ 17 കാരിയുടെ മുഖം ഉള്‍പ്പെടെ ഷോള്‍ഡര്‍ വരെയുള്ള നഗ്നചിത്രം അനു കൃഷ്ണന്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് അനുകൃഷ്ണന്‍ പെണ്‍കുട്ടിയെ വശീകരിച്ച്‌ അര്‍ദ്ധ നഗ്നചിത്രം കൈക്കലാക്കിയത്
ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ശേഷം തുടര്‍ന്നും പ്രചരിപ്പിക്കുന്നതിനായി നഗ്ന ഫോട്ടോകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ബേഡകം പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെ അന്വേഷണം നടത്തി വരവെ മലപ്പുറം വാഴക്കാട് സ്വദേശിയായ യുവാവാണ് പ്രതിയെന്ന് തിരിച്ചറിയുകയും സി ഐയുടെ നേതൃത്ത്വത്തില്‍ പോലീസ് സംഘം വാഴക്കാട് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കാസര്‍കോട്ടേക്ക് കൊണ്ടു വന്നു.

വൈദ്യ പരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനു ശേഷവും കാസര്‍കോട് കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം ഹാജരാക്കിയ പ്രതിയെ നവംബര്‍ 10 വരെ റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!