KSDLIVENEWS

Real news for everyone

പൊതുപരിപാടികളിൽ നിന്ന് ബോധപൂർവം ഒഴിവാക്കുന്നു; സ്പീക്കർക്ക് അവകാശലംഘന പരാതി നല്‍കി ചാണ്ടി ഉമ്മൻ

SHARE THIS ON

കോട്ടയം: എം.എല്‍.എയായ തന്നെ പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കി പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍.

കഴിഞ്ഞദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എം.എല്‍.എയെ സംഘാടകര്‍ ക്ഷണിച്ചില്ല. മണ്ഡലത്തിലെ മറ്റു പരിപാടികളിലും അവഗണന നേരിട്ടു. സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മന്‍ അവകാശലംഘന പരാതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും ചാണ്ടി ഉമ്മന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!