KSDLIVENEWS

Real news for everyone

കൊച്ചിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മരണം; ഏഴു പേർക്ക് പരിക്ക്

SHARE THIS ON

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരി മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു.

ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!