KSDLIVENEWS

Real news for everyone

ഉമര്‍ ഫൈസിയുടെ പ്രസ്താവന സ്പര്‍ധ വളര്‍ത്തുന്നത് -കുഞ്ഞാലിക്കുട്ടി

SHARE THIS ON

കോഴിക്കോട്: ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തില്‍ സ്പർധ വളർത്തുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സമസ്ത നേതൃത്വം ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അല്ലെങ്കില്‍ സ്പർധ വീണ്ടും വളരുന്ന സാഹചര്യം ഉണ്ടാകും. സമസ്ത നേതൃത്വം ഇതിന്‍റെ ഗൗരവം മനസ്സിലാക്കുമെന്ന് കരുതുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുത്. ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷ. ഉമർ ഫൈസിക്ക് സമസ്തയില്‍നിന്നുള്ള പിന്തുണ ഒറ്റപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുനമ്ബത്ത് വർഷങ്ങളായി താമസിക്കുന്നവരെ കുടിയൊഴിപ്പിക്കണമെന്ന് ഒരു മുസ്‍ലിം സംഘടനകള്‍ക്കും അഭിപ്രായമില്ല. വിഷയത്തില്‍ സമവായ ചർച്ചകള്‍ നടക്കണം. സർക്കാർ ഇടപെട്ട് പരിഹാരം കാണണം. വിഷയം ചർച്ചചെയ്യാൻ സാദിഖലി തങ്ങള്‍ മുസ്‍ലിം സംഘടനകളുടെ യോഗം വിളിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!